പനമരം സ്റ്റേഷനിൽ നിന്ന് കോടതി ഡ്യൂട്ടിക്കായി പാലക്കാട് പോയ വനിതാ പൊലീസ് ഓഫിസറെ കാണാനില്ല, അന്വേഷിച്ച് പൊലീസ്

Published : Oct 11, 2022, 09:03 PM ISTUpdated : Oct 11, 2022, 09:11 PM IST
പനമരം സ്റ്റേഷനിൽ നിന്ന് കോടതി ഡ്യൂട്ടിക്കായി പാലക്കാട് പോയ വനിതാ പൊലീസ് ഓഫിസറെ കാണാനില്ല, അന്വേഷിച്ച് പൊലീസ്

Synopsis

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതാവുകയായിരുന്നു.

കൽപ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എ. എലിസബത്തിനെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതാവുകയായിരുന്നു. അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട് താൻ കൽപ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ പനമരം പൊലീസ് ഉടൻ കൽപ്പറ്റയിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എലിസബത്ത് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണ്. 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ