'സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു, കൈ പിടിച്ചു തിരിച്ചു'; തിരുവല്ലയില്‍ ആക്രമണം നേരിട്ട യുവതി

Published : May 07, 2024, 03:56 PM ISTUpdated : May 07, 2024, 04:13 PM IST
 'സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു, കൈ പിടിച്ചു തിരിച്ചു'; തിരുവല്ലയില്‍ ആക്രമണം നേരിട്ട യുവതി

Synopsis

ആശുപത്രിയിലെത്തിയ യുവതിയുടെ ബന്ധുക്കൾ ജോജോയെ പൊലീസിന്റെ വാഹനത്തിനുള്ളിൽ വെച്ച് കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു.

പത്തനംതിട്ട: സഹോദരിയെ റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങി വരുന്ന സമയത്താണ് തന്നെ ആക്രമിച്ചതെന്ന് തിരുവല്ലയിൽ  മദ്യപാനിയുടെ ആക്രമണത്തിനിരയായ യുവതി ഏഷ്യാനെറ്റ് ന്യൂസിനോട്. അപ്രതീക്ഷിതമായിട്ടായിരുന്ന ഇയാളുടെ ആക്രമണം. തടഞ്ഞു നിർത്തി സ്കൂട്ടറിന്റെ താക്കോൽ എടുത്തുകൊണ്ടുപോയി. ഇത് തടഞ്ഞപ്പോൾ കൈ പിടിച്ചു തിരിച്ചു. താക്കോൽ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെ കൈക്ക് മുറിവ് പറ്റിയെന്നും രക്തം വന്നതിനെ തുടർന്ന് തലകറങ്ങുന്നതായി അനുഭവപ്പെട്ടെന്നും 25കാരിയായ യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ പറഞ്ഞു. 

യുവതിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിലെ പ്രതി ജോജോയെ പൊലീസ് വൈദ്യപരിശോധനക്കായി ഹാജരാക്കിയിരുന്നു. ആശുപത്രിയിലെത്തിയ യുവതിയുടെ ബന്ധുക്കൾ ജോജോയെ പൊലീസിന്റെ വാഹനത്തിനുള്ളിൽ വെച്ച് കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ തിരികെ സ്റ്റേഷനിലെത്തിച്ചത്. ജോജോക്കെതിരെ ​ഗുരുതര വകുപ്പുകൾ ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

മദ്യപിച്ചാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനിലെത്തി, പൊലീസിനെയടക്കം അസഭ്യം പറഞ്ഞതിന് ശേഷമാണ് ഇയാൾ തിരുവല്ല ന​ഗരത്തിലേക്ക് എത്തുന്നത്. പൊലീസ് ഇയാളെ ബൈക്ക് പിടിച്ചു വെച്ചതിന് ശേഷം സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിടുകയായിരുന്നു. തുടർന്നാണ് ഇയാൾ സ്കൂട്ടറിലെത്തിയ യുവതിയെ ആക്രമിക്കുന്നത്. 

 

 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി