കിട്ടിയത് മകളെ നീറ്റ് പരീക്ഷയ്ക്ക് കൊണ്ടുപോയി മടങ്ങുമ്പോൾ ബസ് സ്റ്റാൻഡിൽ വച്ച്, സ്വർണമാല തിരിച്ചേൽപ്പിച്ച് മാതൃകയായി യുവതി

Published : May 12, 2026, 07:49 PM IST
woman returns lost gold chain found at kozhencherry bus stand

Synopsis

മകളെ നീറ്റ് പരീക്ഷയ്ക്ക് കൊണ്ടുപോയി മടങ്ങും വഴി കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ച് കളഞ്ഞു കിട്ടിയ സ്വർണ മാല തിരിച്ചേൽപ്പിച്ച് യുവതി

ആറന്മുള: മകളെ നീറ്റ് പരീക്ഷയ്ക്ക് കൊണ്ടുപോയി മടങ്ങും വഴി കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ച് കളഞ്ഞു കിട്ടിയ സ്വർണ മാല തിരിച്ചേൽപ്പിച്ച് യുവതി. തിരുവല്ല കറ്റോട് സ്വദേശി ടിന്‍റു ജോസഫിന് കളഞ്ഞു കിട്ടിയ മാലയാണ് മാതൃകാപരമായി തിരിച്ചേൽപ്പിച്ചത്. ബസ്റ്റാൻഡിന് എതിർവശം ഉള്ള പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനെയാണ് ടിന്‍റു സ്വർണ്ണമാല ഏൽപ്പിച്ചത്. ഹോം ഗാർഡ് അത് ആറന്മുള പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർച്ചയായ അന്വേഷണത്തിനൊടുവിൽ മാലയുടെ ഉടമസ്ഥയെ പൊലീസ് കണ്ടെത്തുകയായിരുന്നു.

തിരുവല്ല സ്വദേശിനി ഷിഫാനയുടേതായിരുന്നു മാല. വിവരം അറിഞ്ഞ് ചൊവ്വാഴ്ച ആറന്മുള പൊലീസ് സ്റ്റേഷനിൽ എത്തിയ ഷിഫാന ടിന്‍റു ജോസഫിന്‍റെ കൈയിൽ നിന്നും ഏറ്റുവാങ്ങി. സ്വന്തം മകളെപ്പോലെ കണ്ട ഷിഫാനയ്ക്ക് ടിന്റുവിന്റെ വകയായി മാലയോടൊപ്പം ഒരു മുത്തവും ടിന്‍റു നൽകി. സന്തോഷത്താൽ കണ്ണുനിറഞ്ഞ ഷിഫാന ടിന്റുവിനെ ആലിംഗനം ചെയ്തും, എല്ലാവർക്കും മധുരം നൽകിയും തന്റെ സന്തോഷം പങ്കുവെച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ
മാനവീയം വീഥിയിൽ സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ചുനിൽക്കുകയായിരുന്ന യുവാവിനെ അസഭ്യം വിളിച്ചു, ചോദ്യം ചെയ്തതോടെ അക്രമം; 2 പേർ അറസ്റ്റിൽ