
കൊച്ചി: യുവതിയുടെ ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി. മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ ബോംബാണെന്ന് പറഞ്ഞത്. ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തുകയായിരുന്നു. സംഭവത്തിൽ യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി. യുവതിയെ കൂടുതൽ ചോദ്യം ചെയ്യും.
ജെറ്റ് എയർവേയ്സിന് പറക്കാൻ അനുമതി; എയർപോർട്ട് ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് പുതുക്കി ഡിജിസിഎ