കോഴിക്കോട് നിര്‍ത്തിയിട്ട ബസില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

Published : Jul 06, 2021, 05:19 PM ISTUpdated : Jul 06, 2021, 08:10 PM IST
കോഴിക്കോട് നിര്‍ത്തിയിട്ട ബസില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

Synopsis

വീട്ടുകാരുമായി വഴക്കുണ്ടാക്കി വീട് വിട്ടിറങ്ങിയ യുവതിയുമായി പ്രതികള്‍ പരിചയം സ്ഥാപിച്ചായിരുന്നു ക്രൂരത. 

കോഴിക്കോട്: ചേവായൂരിൽ മാനസിക വൈകല്യമുള്ള യുവതിയെ ബസില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കേസില്‍ കുന്ദമംഗലം സ്വദേശികളായ  മുഹമ്മദ് ഷമീറിനെയും ഗോപീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന ഇന്ത്യേഷ് കുമാറിനായി തെരച്ചിൽ തുടങ്ങി. ചേവായൂരിലെ വീട്ടിൽ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയെ സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കൾ ബസ് ഷെഡിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ചോവായൂരിൽ നിന്ന് സ്കൂട്ടറിൽ കയറ്റിയ യുവതിയെ കോട്ടാംപറമ്പിലെ ബസ് ഷെഡിലെത്തിച്ചാണ് യുവാക്കൾ പീഡിപ്പിച്ചത്. രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തതിന് ശേഷം മറ്റൊരു സുഹൃത്തിനെയും വിളിച്ചു വരുത്തി. 

ഇയാളും യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലീസ് പറയുന്നു. പീഡനത്തിന് ശേഷം യുവതിക്ക് ഭക്ഷണം വാങ്ങി നൽകി വീട്ടിലേക്ക് അയച്ചു. തുടർന്ന് വീട്ടിലെത്തിയ യുവതിയുടെ സ്വഭാവത്തിൽ അസ്വഭാവികത തോന്നിയ വീട്ടുകാർ കാര്യം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം യുവതി വീട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് ചേവായൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിക്ക് മാനസിക വൈകല്യമുണ്ടെന്നും ഇടയ്ക്കിടയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങി പോകാറുണ്ടെന്നും പെലീസ് പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പെലീസ് അറസ്റ്റ് ചെയ്തത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ 2 ബലാത്സം​​ഗ കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും