
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ സ്ത്രീയുടെ മ്യതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഞ്ഞപ്ര സ്വദേശിനി വത്സലയെ (75) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതൽ വത്സലയെ കാണാനില്ലെന്ന് സഹോദരി പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് പുലർച്ചെ വീടിന് സമീപത്ത് വച്ച് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കാണുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)