ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; കോഴിക്കോട് ഹിജാബ് കത്തിച്ച് സ്ത്രീകളുടെ പ്രതിഷേധം

Published : Nov 07, 2022, 06:04 PM ISTUpdated : Nov 07, 2022, 06:17 PM IST
ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; കോഴിക്കോട് ഹിജാബ് കത്തിച്ച് സ്ത്രീകളുടെ പ്രതിഷേധം

Synopsis

ഇറാനിലെ സമരത്തിന് ഇന്ത്യയിൽ ആദ്യമായാണ് ഹിജാബ് കത്തിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പരിപാടി സംഘടിപ്പിച്ചതെന്നും സംഘാടകർ പറഞ്ഞു.

കോഴിക്കോട്: ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ച് കോഴിക്കോട് സ്ത്രീകൾ ഹിജാബ് കത്തിച്ചു. കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച സെമിനാറിലായിരുന്നു പ്രതിഷേധം. ഫാനോസ്-സയൻസ് ആൻഡ് ഫ്രീ തിങ്കിങ് എന്ന പേരിലായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. പരിപാടിക്കെത്തിയ നിരവധി സ്ത്രീകൾ ഹിജാബ് കത്തിച്ച് ഇറാനിലെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇറാനിലെ സമരത്തിന് ഇന്ത്യയിൽ ആദ്യമായാണ് ഹിജാബ് കത്തിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പരിപാടി സംഘടിപ്പിച്ചതെന്നും സംഘാടകർ പറഞ്ഞു. അടുത്ത മാസം മലപ്പുറത്തും പരിപാടി സംഘടിപ്പിക്കുമെന്നും സംഘാടകർ വ്യക്തമാക്കി. പ്ലക്കാർഡുകളേന്തിയായിരുന്നു സ്ത്രീകൾ എത്തിയത്. എല്ലാ വിഭാ​ഗങ്ങളിൽ നിന്നുള്ള സ്ത്രീകളും പരിപാടിയിൽ പങ്കെടുത്തെന്നും സംഘാടകർ വ്യക്തമാക്കി. 

ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പരസ്യ വിചാരണയുമായി ഇറാന്‍

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന 22 വയസുകാരി മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍   ഉയര്‍ന്ന പ്രതിഷേധങ്ങള്‍ രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ അടിച്ചമര്‍ത്തല്‍ നടപടികളുമായി ഇറാന്‍ ഭരണകൂടം രംഗത്തെതത്ി. പ്രധാനമായും വനിതകളാണ് ഈ പ്രക്ഷോഭങ്ങള്‍ക്ക് മുന്നിലുള്ളത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഏതാണ്ട് ആയിരം പേരോളം പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഇവരെ പരസ്യവിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പ്രക്ഷോഭത്തിനിടെ നിരവധി സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. അതിന്‍റെ എത്രയോ ഇരട്ടി പ്രക്ഷോഭകരെയും പൊലീസും സൈന്യവും വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു. എന്നാല്‍, സൈനീകരെ വധിക്കുകയും പൊതുമുതല്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്ത പ്രക്ഷോഭകരെ പരസ്യ വിചാരണ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതായി തസ്നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു. പ്രക്ഷോഭം ആറാഴ്ച പിന്നീടുമ്പോഴാണ് പരസ്യ വിചാരണയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. പ്രക്ഷോഭം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മാത്രമല്ല, സര്‍ക്കാര്‍ നടപടികളാണ് പ്രക്ഷോഭം ഇത്രയും രൂക്ഷമാക്കിയതെന്നുമുള്ള ആരോപണങ്ങളും ഇതിനിടെ ഉയര്‍ന്നു. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ