താഴ്ന്നു കിടന്ന കേബിളിൽ തട്ടി സ്കൂട്ടര്‍ മറിഞ്ഞു: കായംകുളത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Published : Feb 07, 2023, 12:05 AM IST
താഴ്ന്നു കിടന്ന കേബിളിൽ തട്ടി സ്കൂട്ടര്‍ മറിഞ്ഞു: കായംകുളത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Synopsis

 ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു.

കായംകുളം: അശ്രദ്ധമായി കിടന്ന കേബിൾ കാരണം സംസ്ഥാനത്ത് വീണ്ടും അപകടം. കായംകുളത്ത് കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. റോഡിന് കുറുകെ കിടന്ന കേബിൾ വയറിൽ സ്കൂട്ടർ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തിലാണ് സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ മരിച്ചത്. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്.  ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നിൽ യാത്ര ചെയ്തിരുന്ന ഉഷ  റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.  രാത്രി 10.20നായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരുച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷൻ കിഴക്ക് വശം വെച്ചായിരുന്നു അപകടം.

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്