വെള്ളിയാഴ്ച മരിച്ച വയോധികയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്, വന്നത് ഇന്ന്

By Web TeamFirst Published Aug 3, 2020, 5:47 PM IST
Highlights

വയനാട്ടിൽ കുഴഞ്ഞുവീണ് മരിച്ച വിദ്യാർത്ഥിക്ക് നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. വയനാട് വാളാട് തവിഞ്ഞാലിലാണ് കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് മരിച്ച വിദ്യാർത്ഥി മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചു മരിച്ചയാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സ്വദേശി അമലോത്ഭവ ക്ലമന്റി(65)നാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് ഇവർ മരിച്ചത്. പ്രമേഹ രോഗം ഉണ്ടായിരുന്നു. മരിച്ച ശേഷം സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇന്നാണ് പരിശോധനാ ഫലം വന്നത്.  

അതേസമയം വയനാട്ടിൽ കുഴഞ്ഞുവീണ് മരിച്ച വിദ്യാർത്ഥിക്ക് നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. വയനാട് വാളാട് തവിഞ്ഞാലിലാണ് കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് മരിച്ച വിദ്യാർത്ഥി മരിച്ചത്. പഞ്ചായത്ത് അംഗത്തിന്റെ മകൻ മുഹമ്മദ് സിയാദാണ് മരിച്ചു. ട്രൂനാറ്റ് പരിശോധനയിലാണ് കുട്ടിക്ക് വൈറസ് ബാധ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്.

click me!