തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി

By Web TeamFirst Published Sep 6, 2020, 9:24 PM IST
Highlights

ആരോഗ്യപ്രവർത്തകന്റെ വീട്ടിൽ കൊവിഡ് ക്വാറന്റൈൻ സർട്ടിഫിക്കറ്റ് വാങ്ങാനായി പോയപ്പോഴായിരുന്നു പീഡനം എന്നാണ് ആരോപണം

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ആരോഗ്യ പ്രവർത്തകനെതിരെ വെള്ളറട പൊലീസ് കേസെടുത്തു. കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവർത്തകന്റെ വീട്ടിൽ പോയപ്പോഴായിരുന്നു പീഡനമെന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

click me!