
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയതായി പരാതി. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവാവിന്‍റെ ബന്ധു വീട്ടിൽ കൊണ്ടു പോയി ബന്ധുക്കളടക്കമുളളവർ ക്രൂരമായി മർദ്ദിച്ചതായും യുവതി പരാതിയിൽ പറയുന്നു.
പൊലീസിൽ പരാതിപ്പെട്ടപ്പോൾ കേസെടുക്കാത്തതിൽ മനംനൊന്ത് 24 വയസുള്ള യുവതി രണ്ട് ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഇന്നാണ് പൊലീസ് കേസെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam