
തിരുവനന്തപുരം; രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിടുമ്പോഴും വനിതകള്‍ക്ക് രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യമാണുള്ളത് . വനിത സംവരണ ബില്‍ 1996 ല്‍ കൊണ്ടുവന്നെങ്കിലും കാല്‍ നൂറ്റാണ്ട് കഴിയുമ്പോഴും അത് പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും, രാഷട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കണമെന്ന് വനിത സാമാജീകരുടെ ആദ്യ ദേശീയ സമ്മളനം പ്രമേയം പാസാക്കി . തിരുവനന്തപുരത്ത് മെയ് 26,27 തീയതികളിലാണ് സമ്മളനം നടന്നത്.നിയമസഭകളിലും ലോക് സഭയിലും 33 ശതമാനം സംവരണം വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമൂഹ മാധ്യമങ്ങളുടെ പ്രചാരം കൂടിയതോടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മറ്റൊരു തലത്തിലേക്ക് നീങ്ങിയിട്ടുണ്ട്. രാശ്ട്രീയ നേതൃത്തിലുള്ള വനിതകള്‍ക്കും വനിതാ സാമാജികര്‍ക്കും സമൂഹ മാധ്യമങ്ങളിലെ ആക്രമണങ്ങളില്‍ നിന്ന് രക്ഷയില്ല. ഇത് പ്രതിരോധിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും വനിതാ സാമാജികരുടെ സമ്മേളനം ആവശ്യപ്പെട്ടു
എൻസിപി നേതാവും എംപിയുമായ സുപ്രിയ സുലെയെ അപമാനിച്ച് മഹാരാഷ്ട്ര ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ. പിന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് ബിജെപി നേതാവ് സുപ്രിയ സുലെക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ‘രാഷ്ട്രീയം മനസിലാകുന്നില്ലെങ്കിൽ വീട്ടിൽ പോയി ഭക്ഷണമുണ്ടാക്കൂ’ എന്നായിരുന്നു ചന്ദ്രകാന്തിന്റെ വിവാദ പരാമർശം. തെരഞ്ഞെടുപ്പിൽ ഒബിസി സംവരണം വേണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ ബിജെപി സമരം നടത്തുകയാണ്.
ചന്ദ്രകാന്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. പാട്ടീലിനെതിരെ സുപ്രിയയുടെ ഭർത്താവ് സദാനന്ദ് സുലെ രംഗത്തെത്തി. ബിജെപി ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണെന്നും തരംകിട്ടുമ്പോഴെല്ലാം സ്ത്രീകളെ അപമാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കുടുംബിനിയെന്ന നിലയിലും എന്റെ മക്കളുടെ അമ്മയെന്ന നിലയിലും രാഷ്ട്രീയ ജീവിതം നയിക്കുന്ന സ്ത്രീയെന്ന നിലയിലും ഭാര്യയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നുവെന്നും കഴിവും പ്രാപ്തിയുമുള്ള കഠിനാധ്വാനികളായ സ്ത്രീകളിൽ ഒരാളാണ് സുപ്രിയ എന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിമർശനം കടുത്തതോടെ വിശദീകരണവുമായി ചന്ദ്രകാന്ത് പാട്ടീൽ രംഗത്തെത്തി. തന്റെ വാക്കുകൾ സുപ്രിയ സുലെയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഗ്രാമീണ ശൈലിയുടെ ഭാഗമാണെന്നും ബിജെപി നേതാവ് പറഞ്ഞു. നിങ്ങൾ മനുസ്മൃതിയിൽ വിശ്വസിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾ ഇനി നിശബ്ദത പാലിക്കില്ല- എന്നായിരുന്നു സുപ്രിയ സുലെയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam