ഹർഷിനക്ക് നീതി ഉറപ്പാക്കണം; കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി

Published : Aug 10, 2023, 02:39 PM ISTUpdated : Aug 10, 2023, 02:46 PM IST
ഹർഷിനക്ക് നീതി ഉറപ്പാക്കണം; കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി

Synopsis

ഡോക്ടർമാരുടെ ഭാഗത്തുനിന്ന്  വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം  എന്നും സതീദേവി പറഞ്ഞു. സീരിയൽ രംഗത്തും പരാതി പരിഹാര സെൽ വേണം. സിനിമാ മേഖലയിലെന്ന പോലെ സീരിയൽ രംഗത്തും പരാതി പരിഹാര സെൽ വേണമെന്നും സതീദേവി കൂട്ടിച്ചേർത്തു. 

കൊച്ചി: ശസ്ത്രക്രിയയ്ക്കിടെ വയറിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനക്ക് നീതി ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഡോക്ടർമാരുടെ ഭാഗത്തുനിന്ന്  വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം  എന്നും സതീദേവി പറഞ്ഞു. സീരിയൽ രംഗത്തും പരാതി പരിഹാര സെൽ വേണം. സിനിമാ മേഖലയിലെന്ന പോലെ സീരിയൽ രംഗത്തും പരാതി പരിഹാര സെൽ വേണമെന്നും സതീദേവി കൂട്ടിച്ചേർത്തു. 

രണ്ടംഗങ്ങൾക്ക് വിയോജിപ്പ്, കത്രിക മെഡിക്കൽ കോളേജിൽ നിന്നുളളതെന്ന് ഉറപ്പില്ല; ഹർഷിനക്കെതിരായി മെഡിക്കൽ ബോർഡ് 

 

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ ഹർഷിനക്ക് എതിരായാണ് മെഡിക്കൽ ബോർഡ് നിഗമനം. ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കത്രിക കോഴിക്കോട് മെഡി. കോളേജിൽ നിന്നുളളതെന്ന് ഉറപ്പില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രണ്ടംഗങ്ങളുടെ വിയോജനകുറിപ്പോടെയാണ് മെഡി. ബോർഡ് റിപ്പോർട്ട് എന്നുള്ളതാണ് ശ്രദ്ധേയം. മെഡിക്കൽ ബോർഡിന്റെ ഈ റിപ്പോർട്ടിനോട് മെഡി. കോളേജ് എസിപി സുദർശനൻ, പ്രോസിക്യൂട്ടർ ജയദീപ് എന്നിവർ വിയോജിച്ചതായാണ് വിവരം. 

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ തുടരന്വേഷണം: റോഡിയോളജിസ്റ്റിനെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രുപീകരിച്ചു

ഹർഷിനയുടെ ശരീരത്തിൽ മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് മുൻപ് ലോഹങ്ങൾ ഇല്ലായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ പൊലീസ് നിഗമനം മുഖവിലയ്ക്കെടുക്കാനാവില്ലെന്നാണ് റേഡിയോളജിസ്റ്റ് നി​ഗമനം. എംആർഐ സ്കാനിംഗ് സമയത്ത് പലപ്പോഴും  ലോഹസാന്നിദ്ധ്യം കൃത്യമായി അറിയാനാവില്ല. രോഗി അബോധാവസ്ഥയിലായതിനാൽ അസ്വസ്ഥത അറിയണമെന്ന് ഇല്ലെന്നുമാണ് റേഡിയോളജിസ്റ്റിന്റെ നിഗമനം. 

PREV
click me!

Recommended Stories

കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി
പാലക്കാട് ദേശീയ കായിക താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം; ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷൻ