സിപിഎം പ്രവർത്തകർ വീട് കയറി ആക്രമിച്ച സംഭവം: പരിക്കേറ്റ യുവതിയുടെ ഗർഭം അലസിപ്പോയി

Published : Dec 10, 2020, 01:51 PM ISTUpdated : Dec 10, 2020, 01:52 PM IST
സിപിഎം പ്രവർത്തകർ വീട് കയറി ആക്രമിച്ച സംഭവം: പരിക്കേറ്റ യുവതിയുടെ ഗർഭം അലസിപ്പോയി

Synopsis

ഇന്നലെയാണ് ഷീബയ്ക്ക് മ‍ർദ്ദനമേറ്റത്. ഇന്ന് രാവിലെ ആരോ​ഗ്യനില വഷളായതിനെ തുട‍ർന്ന് ഇവരെ  വിഴിഞ്ഞത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തിരുവനന്തപുരം: സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ ഗർഭം അലസിപ്പോയി. വിഴിഞ്ഞം സ്വദേശിനിയായ ഷീബയ്ക്കാണ് സിപിഎം പ്രവർത്തർ വീട് കയറി നടത്തിയ ആക്രമണത്തിൽ ഗർഭസ്ഥ ശിശുവിനെ നഷ്ടമായത്. 

ഇന്നലെ വിഴിഞ്ഞത്തെ സിപിഎം ബൂത്ത് ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ പ്രകോപിതരായാണ് സിപിഎം പ്രവർത്തകർ കോൺ​ഗ്രസ് പ്രവ‍ത്തർകൻ്റെ വീട് കയറി ആക്രമിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ സിപിഎം പ്രവ‍ർത്തകർ തന്നെ മ‍ർദ്ദിച്ചതായി ഷീബ ആരോപിച്ചിരുന്നു.

ഇന്നലെയാണ് ഷീബയ്ക്ക് മ‍ർദ്ദനമേറ്റത്. ഇന്ന് രാവിലെ ആരോ​ഗ്യനില വഷളായതിനെ തുട‍ർന്ന് ഇവരെ  വിഴിഞ്ഞത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രക്തസ്രവമുണ്ടായതിനെ തുട‍ർന്ന് പിന്നീട് ഇവരെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് കോൺഗ്രസ് വിഴിഞ്ഞത് പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൗജന്യം തടയാൻ ഓര്‍ഡിനറി ബസുകൾ കൂട്ടത്തോടെ സിറ്റി ഫാസ്റ്റ് ആക്കിയോ? വിശദീകരണവുമായി കെഎസ്ആര്‍ടിസി, 'വ്യാജ പ്രചാരണം നടത്തരുത്'
ശബരിമല സ്വർണക്കൊള്ള കേസ്: പത്മകുമാറിന് സസ്പെൻഷൻ മാത്രം, കടുത്ത നടപടിയെടുക്കാതെ പാർട്ടി