
തിരുവനന്തപുരം: കേരളത്തിന്റെ സാഹചര്യത്തിൽ വീടുകളിലെ ക്വാറന്റീൻ വിജയകരമായി നടപ്പാക്കാനായി. രോഗം പടരുന്നത് പിടിച്ചുനിർത്താൻ സാധിച്ചതിന്റെ കാരണമെന്ന് മുഖ്യമന്ത്രി. ബ്രേക്ക് ദി ചെയിൻ നടപ്പിലാക്കാനായി. സാനിറ്റൈസർ, മാസ്ക് എന്നിവ ശീലമായി. എന്നാൽ ഇതെല്ലാവരും ചെയ്യുന്നെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ സമൂഹത്തിന്റെയാകെ പങ്കാളിത്തം പൂർണ്ണമായി ഉണ്ടാവണം. രോഗത്തിന്‍റെ ഗൗരവം മനസിലാക്കാനും കൂട്ടംകൂടി നിൽക്കുന്ന പ്രവണത അവസാനിപ്പാക്കാനും ആളുകള്‍ ശ്രദ്ധിക്കണം. ഇത്തരം പ്രവണതകള്‍ നാട്ടിൽ ഇപ്പോൾ ചിലയിടങ്ങളിൽ കാണുന്നുണ്ട്. ഗൗരവം മനസിലാക്കാതെയുള്ള പ്രവണതയാണ് അത്. ചിലയിടത്ത് ഉത്സവവങ്ങളും ചില ആരാധനാലയങ്ങളിൽ കൂട്ടപ്രാർത്ഥനയ്ക്ക് പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇത്തരത്തില്‍ ആളുകൾ കൂട്ടം കൂടുന്നതിൽ കർശന നിയന്ത്രണം പാലിക്കണം. നിശ്ചിത എണ്ണത്തിൽ കൂടുതൽ പേർ സമ്മേളിക്കരുത്. ഇക്കാര്യത്തിൽ ഇളവുണ്ടാകില്ല. തത്കാലം അതിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ടയിന്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരുമെന്നും മറ്റ് ഇടങ്ങളില്‍ അത് ബാധകം ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്വാറന്റീൻ നടപ്പിലാക്കുന്ന കാര്യത്തിൽ സംസ്ഥാനത്ത് ആശയകുഴപ്പമില്ല. ഫലപ്രദമായാണ് ക്വാറന്റീൻ നടപ്പാക്കുന്നത്. നിരീക്ഷണത്തിലുള്ള 48825 പേരിൽ 48287 പേരും വീടുകളിലാണുളളത്. പെയ്ഡ് ക്വാറന്റീൻ പുതിയ സാഹചര്യത്തിൽ നടപ്പിലാക്കാൻ ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam