'ബ്രണ്ണൻ തള്ളലിന് ബജറ്റിൽ ടാക്സ് ഇല്ലാത്തത് നന്നായി'; മുഖ്യമന്ത്രിയെ പരിഹസിച്ച് പികെ അബ്ദുറബ്ബ്

By Web TeamFirst Published Jun 19, 2021, 12:14 PM IST
Highlights

മുഖ്യമന്ത്രിയെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുറബ്ബ്. ബ്രണ്ണൻ തള്ളലിന് ബജറ്റിൽ ടാക്സ് ഇല്ലാത്തത് നന്നായെന്ന് പികെ അബ്ദുറബ്ബ്. 

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുറബ്ബ്. ബ്രണ്ണൻ തള്ളലിന് ബജറ്റിൽ ടാക്സ് ഇല്ലാത്തത് നന്നായെന്ന് പികെ അബ്ദുറബ്ബ്. നേതാവിൻ്റെ കാർ തടഞ്ഞെന്ന പേരിൽ യുവാക്കളുടെ ജീവനെടുത്തവർ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടവരെ   ജീവനോടെ വിട്ടെന്നത് വിശ്വസിച്ചെന്നും പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു അബ്ദുറബിന്റെ പ്രതികരണം.

അബ്ദുറബിന്റെ കുറിപ്പ്

നേതാവിന്റെ കാർ തടഞ്ഞെന്ന കാരണമുണ്ടാക്കി യുവാക്കളുടെ ജീവനെടുത്തവർ, മക്കളെ തട്ടി കൊണ്ടു പോകാൻ പദ്ധതിയിട്ടവരെയൊക്കെ  പണ്ടു ജീവനോടെ വിട്ടത്രെ.. ഞാൻ വിശ്വസിച്ചു, നിങ്ങളോ..! ബ്രണ്ണൻ തള്ളലിന് പുതിയ ബജറ്റിൽ ടാക്സൊന്നുമില്ലാത്തതു നന്നായി.

ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്‍റെ പരാമര്‍ശത്തോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരൻ പറയുന്നത് സ്വപ്നത്തിലാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബ്രണ്ണൻ കോളേജിൽ എന്താണ് നടന്നത് എന്നറിയാവുന്ന നിരവധി പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!