
കണ്ണൂർ: ജോലി സമ്മർദ്ദം കാരണം കണ്ണൂർ കൂത്തുപറമ്പിൽ ബാങ്ക് മാനേജർ ബാങ്കിനുള്ള തൂങ്ങി മരിച്ചു. തൃശ്ശൂർ സ്വദേശി കെ കെ സ്വപ്നയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം. കൂത്തുപറമ്പ് തൊക്കിലങ്ങാടി കാനറ ബാങ്ക് ശാഖയിൽ രാവിലെ എട്ട് മണിക്കെത്തിയ സ്വപ്ന എട്ടേകാലോടെ മാനേജർ ക്യാബിനിനുള്ളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു.
ബഹളം കേട്ടെത്തിയ സഹപ്രവർത്തകർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ബാങ്കിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ജോലിഭാരം കാരണമുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.
38കാരിയായ സ്വപ്ന തൃശ്ശൂർ സ്വദേശിയാണ്. കൂത്തുപറമ്പിൽ മകളുമൊത്ത് വാടക വീട്ടിലാണ് താമസം. ഭർത്താവ് നേരത്തെ മരിച്ചു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam