യു​ഗ് യു​ഗീൻ ഭാരത്; 3,230 കോടി രൂപ വകയിരുത്തി ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമിക്കാൻ കേന്ദ്ര സർക്കാർ, ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതി

Published : Nov 11, 2026, 04:57 PM IST
worlds largest museum to come up in delhi with rs 3230 crore investment

Synopsis

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ദില്ലിയിൽ നിർമ്മിക്കാൻ കേന്ദ്രസർക്കാർ. നോർത്ത് സൗത്ത് ബ്ലോക്കുകളിലായി യു​ഗ് യു​ഗീൻ ഭാരത് എന്ന പേരിലാണ് മ്യൂസിയം സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്.

ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ദില്ലിയിൽ നിർമ്മിക്കാൻ കേന്ദ്രസർക്കാർ. നോർത്ത് സൗത്ത് ബ്ലോക്കുകളിലായി യു​ഗ് യു​ഗീൻ ഭാരത് എന്ന പേരിലാണ് മ്യൂസിയം സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. 3,230 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഭാരതതിന്‍റെ സമ്പന്ന പൈതൃകം പ്രദ‌ർശിപ്പിക്കുന്നതാകും മ്യൂസിയമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നോർത്ത് സൗത്ത് ബ്ലോക്കുകളിലെ ഓഫീസുകൾ നേരത്തെ പുതുതായി നിർമ്മിച്ച സേവാ തീർത്ഥിലേക്ക് മാറിയതാണ്, ഈ സാഹചര്യത്തിൽ നോർത്ത് സൗത്ത് ബ്ലോക്കുകൾ തുടർന്നും ഉപയോ​ഗപ്പെടുത്തുന്നതിന് കൂടിയാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ​ഗാലറിയായിരിക്കും യു​ഗ് യു​ഗീൻ മ്യൂസിയം. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളായ ലൂവ്ര് മ്യൂസിയത്തിന് 73000 സ്ക്വയർ മീറ്ററും ബ്രിട്ടീഷ് മ്യൂസിയത്തിന് 70000 സ്ക്വയർ മീറ്ററുമാണ് വിസ്തൃതി. ഒരു ദിവസം 30000 പേരും, ഒരു വർഷം ഒരുകോടിയോളം പേർക്കും സന്ദർശിക്കാനുള്ള സൗകര്യങ്ങൾ മ്യൂസിയത്തിലൊരുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതൃപ്തി തണുപ്പിക്കാൻ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്, മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി
'ഡയലോഗ് അടിച്ചാൽ തെറ്റ് വെളുക്കില്ല, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മെക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വം'; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പിണറായി