കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്രയെ കുറിച്ച് ആശങ്കയുണ്ടോ? ഇനി അതിന്‍റെ ഒരാവശ്യമില്ല, ഇതാ 'വിദ്യാ വാഹൻ' ആപ്പ്

Published : May 26, 2023, 04:37 PM IST
കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്രയെ കുറിച്ച് ആശങ്കയുണ്ടോ? ഇനി അതിന്‍റെ ഒരാവശ്യമില്ല, ഇതാ 'വിദ്യാ വാഹൻ' ആപ്പ്

Synopsis

ജിപിഎസ് സംവിധാനം ഉപയോഗിച്ച് തന്‍റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിന്‍റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്പ്.

തിരുവനന്തപുരം: രാവിലെ കുട്ടിയെ സ്കൂളിലേക്ക് അയച്ച് വൈകുന്നേരം തിരികെ എത്തും വരെ മാതാപിതാക്കള്‍ക്ക് ഒരു സമാധാനവുമുണ്ടായിരിക്കില്ല. കുട്ടിയുടെ സ്കൂളിലേക്കും തിരികെയുമുള്ള യാത്ര തന്നെയാണ് ആശങ്കയുടെ പ്രധാന കാരണം. സ്കൂളുകള്‍ തുറക്കാൻ ഒരുങ്ങുമ്പോള്‍ മാതാപിതാക്കളുടെ ഈ ആശങ്ക മാറ്റുന്നതിന്  രക്ഷിതാക്കൾക്കായി എംവിഡി  'വിദ്യാ വാഹൻ' ആപ്പ് അവതിപ്പിച്ചിരിക്കുകയാണ്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് തന്‍റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിന്‍റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്പ്.

എന്താണ് ചെയ്യേണ്ടത്? 

1. പ്ലേ സ്റ്റോറിൽ നിന്ന് വിദ്യാ വാഹൻ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.

https://play.google.com/store/apps/details...
2. റജിസ്റ്റേർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച്  വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം.
3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്.
4. ഒരു രക്ഷിതാവിന്  ഒന്നിലധികം വാഹനവുമായി തന്‍റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും.
5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിന്‍റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
6. ലൊക്കേറ്റ് ചെയ്യേണ്ട വാഹനത്തിന്‍റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തന്‍റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം.
7. വാഹനം ഓടുകയാണോ എന്നും വാഹനത്തിന്‍റെ ലൊക്കേഷൻ, എത്തിച്ചേരുന്ന സമയം എന്നിവ എംവിഡി/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം.
8. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാം.
9. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.
10. കൃത്യമായ ഡാറ്റ കിട്ടുന്നില്ല എങ്കിൽ റിഫ്രഷ് ബട്ടൺ അമർത്തുക.
11. വിദ്യ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് ട്രോള്‍ ഫ്രീ നമ്പർ ആയ 1800 599 7099 എന്ന നമ്പറിൽ വിളിക്കാം.
12. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് റജിസ്റ്റർ ചെയ്യുന്നതിന് അതാത് സ്കൂൾ അധികാരികളെ ബന്ധപ്പെടുക.
14. ഈ ആപ് സേവനം തികച്ചും സൗജന്യമാണ്. 

'നമ്മുടെ പൈതൃകത്തെ മനഃപൂർവ്വം കുഴിച്ചുമൂടിയ കോൺഗ്രസ്'; മോദി സർക്കാര്‍ വീണ്ടെടുക്കുകയാണെന്ന് അനിൽ കെ ആന്‍റണി

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്