
എറണാകുളം: കടയ്ക്കൽ ദേവി ക്ഷേത്രോത്സവത്തിനിടയിൽ വിപ്ലവ ഗാനം പാടിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി.ഉത്സവ ചടങ്ങിന്‍റെ പവിത്രത കളങ്കപ്പെട്ടുവെന്നാണ് വാദം
കടയ്ക്കൽ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.അഡ്വ.വിഷ്ണു സുനിൽ പന്തളമാണ് ഹർജിക്കാരൻ
സംഗീത പരിപാടിയ്ക്കിടെയായിരുന്നു 'വിപ്ലവ ഗാനവും കൊടി പ്രദർശിപ്പിക്കലും. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടും ഹർജി സമര്‍പ്പിച്ചിട്ടുണ്ട്.തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ,ക്ഷേത്രോൽസവ സമിതി ഭാരവാഹിയടക്കമുള്ളവരാണ് എതിർകക്ഷികൾ.മരട് സ്വദേശി എൻ.പ്രകാശാണ് ഹർജിക്കാരൻ.കടയ്ക്കൽ ക്ഷേത്രത്തിൽ നടന്നത് ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമെന്ന് ഹർജിക്കാരൻ ആരോപിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam