
കണ്ണൂർ: ആത്രേയകം നോവലിനെതിരായ കോപ്പിയടി പരാതിയില്‍ കോടതിയലക്ഷ്യ ഹർജി നല്‍കാന്‍ എഴുത്തുകാരി ആർ രാജശ്രീ. നോവല്‍ മോഷ്ടിച്ചതെന്ന് ആരോപിച്ച ആലപ്പുഴ സ്വദേശി വിനയശ്രീക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകുക. തലശേരി മുന്‍സിഫ് കോടതിയുടെ വിധി ലംഘിച്ചെന്ന് കാട്ടിയാണ് നീക്കം. സാമൂഹ്യമാധ്യമത്തിലൂടെ രാജശ്രീക്ക് എതിരായ അപകീര്‍ത്തി പോസ്റ്റുകള്‍ വിലക്കി കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. കേസ് നിലനില്‍ക്കുന്നിതനാൽ കൂടുതല്‍ പ്രതികരണത്തിനില്ലന്നും രാജശ്രീ വ്യക്തമാക്കി.
ആലപ്പുഴ സ്വദേശിനിയായ എഴുത്തുകാരി ഡോ. വിനയശ്രീയാണ് വയലാർ അവാർഡ് നിർണയ സമിതിക്ക് പരാതി നൽകിയത്. താൻ മുമ്പ് എഴുതിയ മൂന്നു പുസ്തകങ്ങളിലെ ആശയങ്ങൾ ചോർത്തിയാണ് ആത്രേയകം നോവൽ എഴുതിയത് എന്നാണ് വിനയശ്രീ ആരോപിക്കുന്നത്. തന്‍റെ പരാതി പരിശോധിച്ച ശേഷം മാത്രമേ അവാർഡ് നൽകാവൂ എന്നാണ് ആവശ്യം. എന്നാല്‍ വിനയശ്രീയുടെ ആരോപണം രാജശ്രീ നിഷേധിച്ചു. വിനയശ്രീ മുമ്പും ആരോപണം ഉന്നയിച്ചതാണെന്നും ഇതിനെതിരെ തലശ്ശേരി കോടതിയിൽ മാനനഷ്‌ടത്തിന് കേസ് കൊടുത്തിട്ടുണ്ട്. കൂടുതൽ പ്രതികരിക്കാനില്ലെന്നും രാജശ്രീ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam