അട്ടപ്പാടിയിലെ ദമ്പതിമാരുടെ നവജാതശിശു മരിച്ചു; മരണം പ്രസവത്തിന് പിന്നാലെ

Published : Oct 27, 2026, 12:22 PM IST
New born death

Synopsis

അട്ടപ്പാടി ധോണി​ഗുണ്ട് സ്വദേശികളായ രാജി-സുനീഷ് ദമ്പതിമാരുടെ നവജാതശിശുവാണ് മരിച്ചത്. ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു രാജിയുടെ പ്രസവം.

പാലക്കാട്: അട്ടപ്പാടിയിൽ ശിശുമരണം. അട്ടപ്പാടി ധോണി​ഗുണ്ട് സ്വദേശികളായ രാജി-സുനീഷ് ദമ്പതിമാരുടെ നവജാതശിശുവാണ് മരിച്ചത്. ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു രാജിയുടെ പ്രസവം. പുലർച്ചെ 3.30ഓടെയാണ് കുഞ്ഞ് ജനിച്ചത്. എന്നാൽ, കുറഞ്ഞ ശരീരഭാരത്തോടെ ജനിച്ച കുഞ്ഞിന്റെ ​ഹൃദയമിടിപ്പ് നിലച്ചുപോവുകയായിരുന്നു. തുടർന്ന് 4.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എം രാഘവനെതിരെ നടപടിയുമായി സിപിഎം; കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി, വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മങ്ങലേൽപ്പിക്കുന്ന പ്രവർത്തനം നടത്തിയെന്ന് വിലയിരുത്തൽ
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിപ്പരിക്കേൽപിച്ചു; ആക്രമിച്ചത് പെൺകുട്ടിയുടെ ബന്ധു, സംഭവം വടകര മയ്യന്നൂരിൽ