കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

Published : May 31, 2020, 03:04 PM ISTUpdated : May 31, 2020, 03:34 PM IST
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

Synopsis

നാളെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അല‍ർട്ട് ബാധകമാണ്

തിരുവനന്തപുരം: അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദങ്ങളുടെ സാന്നിധ്യവും മൺസൂണിൻ്റെ വരവും അടുത്തു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത അ‍ഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

കനത്ത മഴയ്ക്കുള്ള സാധ്യത മുൻനി‍ർത്തി സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്  തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം, കോഴിക്കോട് തുടങ്ങി ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

നാളെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അല‍ർട്ട് ബാധകമാണ്. ജൂൺ 2 ചൊവ്വാഴ്ച എറണാകുളം,തൃശ്ശൂർ,മലപ്പുറം,കോഴിക്കോട്,കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. ജൂൺ മൂന്ന് ബുധനാഴ്ച കണ്ണൂ‍ർ, കാസ‍‍ർകോട് ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റ‍ർ മുതൽ 115.5 മില്ലി മീറ്റ‍ർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും