പത്തനംതിട്ടയിൽ ഹോം ക്വാറന്‍റീനിൽ കഴിഞ്ഞവരുടെ വീടിന് നേരെ കല്ലേറ്

Published : May 31, 2020, 02:38 PM ISTUpdated : May 31, 2020, 02:44 PM IST
പത്തനംതിട്ടയിൽ ഹോം ക്വാറന്‍റീനിൽ കഴിഞ്ഞവരുടെ വീടിന് നേരെ കല്ലേറ്

Synopsis

ല്ലേറിൽ വീടിന്‍റെ മുൻഭാഗത്തെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. സംഭവത്തില്‍ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട: പത്തനംതിട്ടയിലെ റാന്നി അങ്ങാടിയിൽ ക്വാറന്‍റീനിലായിരുന്ന കുടുംബത്തിന്‍റെ വീടിന് നേരെ ആക്രമണം. കുന്നുംപുറത്ത് കെ ജെ  ജോസഫിന്‍റെ വീടിന് നേരെയാണ് പുലർച്ചെ കല്ലേറുണ്ടായത്. 

ഭാര്യയ്ക്കും മകനുമൊപ്പം ഇന്നലെ വൈകുന്നേരമാണ് ജോസഫ് നാട്ടിയിലെത്തിയത്. ഇന്നലെ രാത്രി 10 മണിയോടെ മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കുടുംബം വീട്ടിലാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. കല്ലേറിൽ വീടിന്‍റെ മുൻഭാഗത്തെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. ജോസഫിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'