Kerala Rain: ഇന്നും മഴ, 6 ജില്ലകളിൽ യെല്ലോ അലർട്ട്; വടക്കൻ ജില്ലകളിൽ മലവെള്ളപ്പാച്ചിൽ

Published : Aug 26, 2022, 07:46 AM ISTUpdated : Aug 26, 2022, 07:59 AM IST
Kerala Rain: ഇന്നും മഴ, 6 ജില്ലകളിൽ യെല്ലോ അലർട്ട്; വടക്കൻ ജില്ലകളിൽ മലവെള്ളപ്പാച്ചിൽ

Synopsis

പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കൻ കേരളത്തിൽ ഇന്നലെ ശക്തമായ മഴ ആയിരുന്നു. എന്നാൽ രാവിലയോടെ മഴയ്ക്ക് ശമനം ഉണ്ട്. കണ്ണൂർ ബാവലി പുഴയിൽ ജലനിരപ്പ് ഉയർന്നു . കൊട്ടിയൂരിൽ ഉരുൾ പൊട്ടിയതാകാം ബാവലി പുഴയിലെ ജല നിരപ്പ് ഉയരാൻ കാരണം.പല വീടുകളിലും വെള്ളം കയറി. ഈ പ്രദേശത്തെ നിരവധി പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 

ചാലിയാർ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കൂടരഞ്ഞി ഉറുമി പുഴയിൽ പെട്ട 5പേരെ രക്ഷപ്പെടുത്തി. ഇവർ സ്ഥലം കാണാൻ പാറപ്പുറത്തെത്തിയ നേരത്താണ് മലവെള്ള പാച്ചിൽ ഉണ്ടായത്. ഇവിടെ കുടുങ്ങി പോയ ഇവരെ പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ശേഷം ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഒപ്പം വിട്ടു. പാലക്കാട് തിരുവിഴാംകുന്നിലും  മലപ്പുറം കരുവാരക്കുണ്ടിലും മലവെളള പാച്ചിൽ ഉണ്ടായി. ശക്തമായ ഒഴുക്കിൽ പാറകൾ അടക്കം ഒലിച്ചുപോയിട്ടുണ്ട്. 


 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം