ചിറ്റൂരിൽ വീണ്ടും സ്പിരിറ്റ്‌ വേട്ട. നിയമവിരുദ്ധമായി കണ്ടെത്തിയ 30 ലിറ്റർ സ്പിരിറ്റും 550 ലിറ്റർ കള്ളും പിടിച്ചെടുത്തു

പാലക്കാട്: ചിറ്റൂരിൽ വീണ്ടും സ്പിരിറ്റ്‌ വേട്ട. നിയമവിരുദ്ധമായി കണ്ടെത്തിയ 30 ലിറ്റർ സ്പിരിറ്റും 550 ലിറ്റർ കള്ളും പിടിച്ചെടുത്തു. മൂന്ന് പേരാണ് ചിറ്റൂർ എക്സൈസിന്‍റെ പിടിയിലായത്. സ്പിരിറ്റ്‌ കള്ളിൽ കലർത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ചിറ്റൂർ തിരുവഴിയോട് സ്വദേശി എൽദോസ്, മുകുന്ദപുരം സ്വദേശി ഷെവിൻ, അനന്തകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.