​'ഗ്രൗണ്ട് വിട്ടുപോകും മുമ്പേ കൈയിൽ കിട്ടും, ചിലർ കുഴപ്പത്തിലാക്കാൻ ശ്രമിക്കും, വീഴരുത്'; വമ്പൻ പ്രഖ്യാപനവുമായി ​ഗണേഷ് കുമാർ

Published : Jun 06, 2025, 03:08 PM IST
Minister K B Ganesh Kumar

Synopsis

ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാക്കുക. ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും ശ്രമിക്കുമെന്നും എന്നാൽ അതിനൊന്നും വഴങ്ങരുതെന്നും മന്ത്രി

തിരുവനന്തപുരം: പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാക്കുക. ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും ശ്രമിക്കുമെന്നും എന്നാൽ അതിനൊന്നും വഴങ്ങരുതെന്നും അ​ദ്ദേഹം പറഞ്ഞു. കേരളമാണ് ഇന്ത്യയിൽ തന്നെ ആദ്യമായി ഡിജിറ്റൽ ലൈസൻസും ആർസിബുക്കും ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച ട്യൂട്ടോറിയൽ വീഡിയോ കെഎസ്ആർടിസി, എംവിഡി എന്നിവയുടെ ഔദ്യോ​ഗിക വെബ്സൈറ്റുകളിലും സോഷ്യൽമീഡിയ പേജുകളിമുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ലൈസൻസിൽ ഹോളോ​ഗ്രാം വേണമെന്നത് തെറ്റാണ്. ഡൗൺലോ‍ഡ് ചെയ്യുന്ന ലൈസൻസ് പൊലീസിനടക്കം കാണിക്കാമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയയിൽ പോയാൽ കാർഡായി മാറ്റാം. ക്യൂആർ കോഡ് സ്കാൻ ചെയ്താൽ എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നും അദ്ദേഹം പറ‍ഞ്ഞു. മാറ്റം വിപ്ലവകരമാണെന്നും ഇന്ത്യയിൽ ആദ്യമാണെന്നും അദ്ദേ​ഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും