
കൊച്ചി: സുഹൃത്തിന് വേണ്ടി എൽഎസ്‍ഡി മയക്കുമരുന്ന് കൊറിയറിൽ അയച്ച യുവാവിന് കുരുക്ക്. ആലുവ മുപ്പത്തടം സ്വദേശിയാണ് കൊറിയര്‍ അയച്ചത്. പടിഞ്ഞാറെ കടുങ്ങല്ലൂരിലുള്ള ഒരു കൊറിയർ സ്ഥാപനം വഴി ഒഡീഷയിലുള്ള സുഹൃത്തിന് വേണ്ടിയാണ് 10 മില്ലി എൽഎസ്‍ഡി സ്‌റ്റാമ്പ് അയച്ചത്. കൊറിയർ കമ്പനിയുടെ ആസ്ഥാനത്തുവച്ച് സ്കാൻ ചെയ്തപ്പോൾ സംശയം തോന്നി തിരിച്ചയക്കുകയായിരുന്നു. ആലുവ റൂറൽ പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്.