ചടയമംഗലത്തെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ

Published : Mar 20, 2023, 09:46 PM IST
ചടയമംഗലത്തെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ

Synopsis

ഇക്കഴിഞ്ഞ പതിമൂന്നാം തീയതി വൈകിട്ടാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ പ്രവീൺ പെൺകുട്ടിയുമായി രണ്ടു വർഷമായി സൗഹൃദത്തിലായിരുന്നു.

കൊല്ലം: ചടയമംഗലത്ത് പ്ലസ് ടു വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. പോരേടം സ്വദേശി  പ്രവീണിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി വൈകിട്ടാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ പ്രവീൺ പെൺകുട്ടിയുമായി രണ്ടു വർഷമായി സൗഹൃദത്തിലായിരുന്നു. എന്നാൽ പിന്നീട് പെണ്‍കുട്ടി ഇതിൽ നിന്നും പിന്മാറി. എന്നാൽ യുവാവ് പെൺകുട്ടിയെ നിരന്തരം ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നു. 

പ്രവീണിന്റെ ശല്യം കൂടിയപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വിലക്കി. എന്നാൽ വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്നു  ഭീഷണിപെടുത്തിയതിനെ തുടർന്ന്  മാനസിക സമ്മർദ്ദത്തിലായ  പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ്  പോലീസ് പ്രതിയിലേക്ക് എത്തിയത്. പ്രവീണിനെ ചടയമംഗലത്തു നിന്നും  ഇന്നലെ രാത്രിയാണ് പോലീസ് പിടികൂടിയത്. യുവാവിനെതിരെ പോക്സോ, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകൾ  ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം