ലക്ഷ്യം ചില്ലറ വില്‍പ്പന, 7.500 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

Published : Mar 17, 2025, 11:28 PM IST
ലക്ഷ്യം ചില്ലറ വില്‍പ്പന, 7.500 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

Synopsis

വാഹന പരിശോധനയ്ക്കിടയിലാണ് അനധികൃതമായി കടത്തുകയായിരുന്ന മദ്യം പിടിച്ചെടുത്തത്. 

കൽപ്പറ്റ: ചില്ലറ വിൽപ്പന ലക്ഷ്യമിട്ട് കൊണ്ടുപോവുകയായിരുന്നു വിദേശ മദ്യവുമായി യുവാവ് പൊലീസിന്‍റെ പിടിയില്‍. നത്തങ്കുനിയിൽ ദിനേശ് കുമാർ (30) ആണ് പിടിയിലായത്.  ഇയാളിൽ നിന്നും 7.500 ലിറ്റർ വിദേശ മദ്യം കസ്റ്റഡിയിലെടുത്തു.
മേപ്പാടി പള്ളിക്കവലയിൽ മേപ്പാടി പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് അനധികൃതമായി കടത്തുകയായിരുന്ന മദ്യം പിടിച്ചെടുത്തത്. 

മേപ്പാടി എസ് എച്ച് ഒ  എ യു ജയപ്രകാശിന്‍റെ നിർദേശപ്രകാരം സബ്ഇൻസ്പെക്ടർ വി ഷറഫുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ  ചന്ദ്രകുമാർ, ഷാജഹാൻ എന്നിവരാണ്  വാഹന പരിശോധന നടത്തിയത്.

Read More:മയക്കുമരുന്ന് കേസുകളിലെ പ്രതി ട്രെയിനിന് മുൻപിൽ ചാടി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ