'രാജ്യദ്രോഹ കുറ്റംചെയ്ത മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല'; പിണറായി വിജയന്‍റെ ഓഫീസിനെതിരെ ചെന്നിത്തല

Published : Jul 07, 2022, 08:54 PM IST
'രാജ്യദ്രോഹ കുറ്റംചെയ്ത മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല'; പിണറായി വിജയന്‍റെ ഓഫീസിനെതിരെ ചെന്നിത്തല

Synopsis

രാജ്യദ്രോഹ കുറ്റംചെയ്ത മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു. മോദിയെപ്പോലെ തനിക്കെതിരെ സംസാരിക്കുന്നവരെ നിശബ്‍ദരാക്കുകയാണ് പിണറായി വിജയനും ചെയ്യുന്നത്.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് (Gold Smuggling Case) മുഖ്യന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന രാജ്യദ്രോഹ പ്രവർത്തനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  രമേശ് ചെന്നിത്തല. രാജ്യദ്രോഹ കുറ്റംചെയ്ത മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു. മോദിയെപ്പോലെ തനിക്കെതിരെ സംസാരിക്കുന്നവരെ നിശബ്‍ദരാക്കുകയാണ് പിണറായി വിജയനും ചെയ്യുന്നത്. ഗൂഢാലോചന കേസ് അന്വേഷിക്കാൻ ഇത്രയധികം ഉദ്യോഗസ്ഥരെ നിയോഗിച്ചത് അതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാൻ, എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നും ആവര്‍ത്തിച്ചു. സജി ചെറിയാന്റെ പ്രസംഗത്തിൽ പാർട്ടിയുടെ നിലപാട് സിപിഎം വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വിശദീകരിക്കണം.

സജി ചെറിയാന്റെ രാജി ധാർമ്മികത ഉയർത്തിപ്പിടിച്ചല്ല. ഗുരതരമായ കുറ്റമാണെന്നും നിയമപരമായി രാജി വയ്ക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിര വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയതിന് ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന നിലപാട് രണ്ട് നീതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യത്തിൽ നിയമപരമായ വഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിമാനത്തിലെ ആക്രമണം: ഇ പി ജയരാജനെതിരെ കേസില്ലെന്ന് മുഖ്യമന്ത്രി,ആക്രമണം തടയാനാണ് ശ്രമിച്ചതെന്നും വിശദീകരണം

മുഖ്യമന്ത്രിക്കെതിര വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയതിന് ഇ പി ജയരാജനെതിരെ കേസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. രേഖാ മൂലമാണ് മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജന്‍ തടയാന്‍ ശ്രമിച്ചതാണ്.കേസിലെ പ്രതികള്‍ കോടതിയിലോ, പൊലീസിലോ ഇത്തരം ആരോപണം ഉന്നയിച്ചിട്ടില്ല.പ്രതികളുടെ നീക്കം കുറ്റകൃത്യത്തിന്‍റെ ഗൌരവം കുറയ്ക്കാനെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി