പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു; മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു

Published : Jul 31, 2022, 10:08 PM ISTUpdated : Jul 31, 2022, 11:06 PM IST
പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു; മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു

Synopsis

മുക്കൂട്ടുതറയിലെ  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അദ്വൈതിനൊപ്പം തോട്ടില്‍  ഇറങ്ങിയയാള്‍ രക്ഷപ്പെട്ടു.

പത്തനംതിട്ട: കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൊല്ലമുള സ്വദേശി  അദ്വൈതാണ് മരിച്ചത്.  ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് അദ്വൈതിനെ കണ്ടെത്തിയത്. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അദ്വൈതിനൊപ്പം തോട്ടില്‍ ഇറങ്ങിയയാള്‍ രക്ഷപ്പെട്ടു. സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അറിയിപ്പ്. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മഞ്ഞ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം.

തിരുവനന്തപുരത്തിന്‍റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. വിതുരയിൽ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. മങ്കിയാർ കരകവിഞ്ഞ് ഒഴുകിയതോടെ പ്രദേശത്തെ പലവീടുകളിലും വെള്ളം കയറി. കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍ മീൻമുട്ടിയിൽ വിനോദസഞ്ചാരികൾ കുടുങ്ങി. ഇവരെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു രക്ഷപ്പെടുത്തി. 

വിതുര വില്ലേജിൽ കല്ലാറിന് സമീപം എത്തിയ സഞ്ചാരികളായ യുവാക്കൾ പാറക്കൂട്ടങ്ങൾക്ക് മുകളിൽ കുടുങ്ങി. ഇവരെ വിതുര സ്റ്റേഷനിലെ പൊലീസുകാര്‍ എത്തി രക്ഷപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. മഴയെ തുടര്‍ന്ന് നെയ്യാർ ഡാം ഷട്ടറുകൾ 5 സെന്റീമീറ്റർ ആയി ഉയർത്തി.  കനത്ത മഴയെ തുടർന്ന് രാത്രി 7 30 ഓടെയാണ് 2.5 സെന്റീമീറ്റർ വീതം നാലു ഷട്ടറുകളും ഉയർത്തിയത്. നെയ്യാറിന്റെ ഇരു കരകളിലും  ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും
നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും