കൊച്ചിയിൽ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

Published : May 30, 2025, 06:22 PM ISTUpdated : May 30, 2025, 06:26 PM IST
കൊച്ചിയിൽ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

Synopsis

 ഇന്ന് വൈകിട്ട് ജയേഷിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കൊച്ചി: കൊച്ചി കുറുപ്പുപടി പുന്നയത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. പുന്നയും പാറക്കാടൻ ജയേഷ് (47) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ജയേഷിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാൽവഴി വീണതാകാം എന്നതാണ് നിഗമനം.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ട് ആണ്. നാളെ എല്ലാ ജില്ലകളിലും മഞ്ഞ അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇടത് നെഞ്ച് തക‍ർത്ത് വെടിയുണ്ട, 6.35 മില്ലീ മീറ്റർ വലിപ്പം': സി ജെ റോയിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്
'ദ കേരള സ്റ്റോറി 2', കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ ആഹ്വാനം ചെയ്ത് സാംസ്കാരിക മന്ത്രി; വിദ്വേഷം പടർത്താനുള്ള ആസൂത്രിത നീക്കമെന്നും സജി ചെറിയാൻ