
തിരുവനന്തപുരം: ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ അരുംപുന്ന സ്വദേശി ജ്യോതിസ് (24) ആണ് മരിച്ചത്. അയൽവാസികളായ വിനോദസഞ്ചാര സംഘത്തിനൊപ്പം ഇന്ന് ഉച്ചതിരിഞ്ഞാണ് ആഴിമലയിൽ എത്തിയത്. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു. കോസ്റ്റൽ പൊലീസെത്തി കരയ്ക്കെത്തിച്ച മൃതദേഹം, മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഫോട്ടോഗ്രാഫറാണ് ജ്യോതിസ്.
അപകടം പതിയിരിക്കുന്ന ആഴിമല
ആഴിമല ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള ഗംഗാധരേശ്വര പ്രതിമയും പാറക്കെട്ടുകൾ നിറഞ്ഞ മനോഹരമായ തീരവും. 58 അടി ഉയരമുള്ള ഇവിടുത്തെ ഗംഗാധരേശ്വര പ്രതിമ കേരളത്തിലെ ഏറ്റവും ഉയരമുള്ള ശിവപ്രതിമയാണ്. ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന ഭാവത്തിലുള്ളതാണ് ഗംഗാധരേശ്വര പ്രതിമ. സമീപത്ത് തന്നെ അലയടിക്കുന്ന കടലും. പ്രകൃതിരമണീയമായ ഇവിടം കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. പാറക്കെട്ടുകൾക്ക് മുകളിൽ നിന്ന് ഫോട്ടോ എടുക്കാനുള്ള ശ്രമമാണ് അപകടം ഉണ്ടാക്കുന്നത്. മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടെങ്കിലും ഇത് അവഗണിക്കുന്നതാണ് അപകട കാരണം. ഇവിടെ പൊലീസ് ഔട്ട്പോസ്റ്റും കോസ്റ്റൽ വാർഡന്മാരും വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam