7 ദിവസം മുൻപ് പമ്പാനദിയിൽ കാണാതായ യുവാവിനായി തെരച്ചിൽ നടത്തുന്നതിനിടെ മറ്റൊരു യുവാവും ഒഴുക്കിൽ പെട്ടു; തെരച്ചിൽ

Published : Oct 19, 2025, 06:01 PM ISTUpdated : Oct 19, 2025, 06:04 PM IST
pamba river

Synopsis

പത്തനംതിട്ട ആറന്മുള മാലക്കരയിൽ പമ്പാനദിയിലാണ് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായത്. മാത്യു (34) ആണ് ഒഴുക്കിൽ പെട്ടത്. ഏഴു ദിവസം മുൻപ് പമ്പാനദിയിൽ കാണാതായ തിരുവനന്തപുരം സ്വദേശി മുഹമ്മദ് അനസ്സിനായുള്ള തിരച്ചിലിനിടെയാണ് സംഭവം.

പത്തനംതിട്ട: നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പത്തനംതിട്ട ആറന്മുള മാലക്കരയിൽ പമ്പാനദിയിലാണ് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായത്. മാത്യു (34) ആണ് ഒഴുക്കിൽ പെട്ടത്. ഏഴു ദിവസം മുൻപ് പമ്പാനദിയിൽ കാണാതായ തിരുവനന്തപുരം സ്വദേശി മുഹമ്മദ് അനസ്സിനായുള്ള തിരച്ചിലിനിടെയാണ് സംഭവം. ഇതിനിടെ മറ്റൊരാളും ഒഴുക്കിൽപെടുകയായിരുന്നു. ഫയർഫോഴ്സ് സ്കൂബ ടീം തിരച്ചിൽ തുടങ്ങി. വെള്ളത്തിൻ്റെ ഒഴുക്ക് കൂടിയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. 

ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി

ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ 2 വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. 18 വയസുള്ള വിദ്യാര്‍ത്ഥികളാണ് ഒഴുക്കിൽപെട്ടത്. കുളിക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. നിലവിൽ അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. ഒരാളെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലത്തൂര്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തുണ്ട്. വിദ്യാര്‍ത്ഥിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. കോട്ടായി സ്വദേശിയായ അഭിജിത്ത് എന്ന വിദ്യാര്‍ത്ഥിയെ ആണ് രക്ഷപ്പെടുത്തിയത്. കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകൻ സുഗുണേഷ്(18)നെയാണ് കാണാതായത്. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.

 

 

PREV
Read more Articles on
click me!

Recommended Stories

കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ
അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു