
കൊല്ലം: കൊല്ലം കുണ്ടറയിൽ വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെ തെറി പറഞ്ഞ് ജോലി തടസപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മൈനാഗപ്പള്ളി സ്വദേശി ജിനോ ജോൺസൺ ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് കുണ്ടറ ആശുപത്രി മുക്കിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊല്ലം ആർടിഒ എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവർക്ക് നേരെ പ്രതി അസഭ്യവർഷം നടത്തി. വാഹനത്തിന് പെറ്റി അടിക്കാറായോ എന്ന് ചോദിച്ചായിരുന്നു തെറിവിളി. അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനിലും ബഹളം തുടർന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam