ചെന്നൈ - മംഗലാപുരം ട്രെയിനിൽ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

Published : Nov 13, 2022, 07:33 PM IST
ചെന്നൈ  - മംഗലാപുരം ട്രെയിനിൽ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

Synopsis

പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിൽ വച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പാലക്കാട്: ട്രെയിനിൽ യുവാവിൻ്റെ ആത്മഹത്യശ്രമം. ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോയ ട്രെയിനിലാണ് സംഭവം. തമിഴ്നാട് തിരുവാരൂര്‍ സ്വദേശി ആര്‍. പ്രവീണാണ് ട്രെയിൻ യാത്രയ്ക്കിടെ സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിൽ വച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ട്രെയിനിലെ ശുചിമുറിയിൽ വച്ചാണ് പ്രവീണ്‍ കഴുത്ത് അറുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍ മെഡ‍ിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും കോഴിക്കോട്ടേക്കാണ് ഇയാൾ ടിക്കറ്റ് എടുത്തത്. ആത്മഹത്യശ്രമത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. 

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K