മലമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിന്റെ അഭ്യാസം, സംഭവം അട്ടപ്പാടിയിൽ

Published : Sep 25, 2025, 06:56 PM IST
palakkad snake man

Synopsis

ജനവാസ മേഖലയിൽ മലമ്പാമ്പ് ഇറങ്ങിയിട്ടുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ ഇവിടെയെത്തിയത്. അപ്പോഴാണ് പ്രദേശവാസിയായ യുവാവ് മലമ്പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്ന കാഴ്ച കണ്ടത്. 

പാലക്കാട്: പാലക്കാട് മലമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിന്റെ അഭ്യാസം. അട്ടപ്പാടി അ​ഗളി പഞ്ചായത്തിലെ മേട്ടുവഴിയിലാണ് സംഭവം. ഒരാഴ്ച മുൻപാണ് യുവാവ് മലമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസ പ്രകടനം നടത്തിയത്. ജനവാസ മേഖലയിൽ മലമ്പാമ്പ് ഇറങ്ങിയിട്ടുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ ഇവിടെയെത്തിയത്. അപ്പോഴാണ് പ്രദേശവാസിയായ യുവാവ് മലമ്പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്ന കാഴ്ച കണ്ടത്. ഏറെ നേരത്തോളം യുവാവ് പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്നതിന്റെയും നാട്ടുകാർ അത് നോക്കിനിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ എത്തിയപ്പോഴാണ് യുവാവ് മലമ്പാമ്പിനെ കൈമാറിയത്. യുവാവിനെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ വനം വകുപ്പിൽ ആശയക്കുഴപ്പമുണ്ട്. മേലുദ്യോ​ഗസ്ഥരുമായി ആലോചിച്ച ശേഷം മാത്രമെ ഇയാൾക്കെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി ജോസ് കെ മാണി; സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ജോസും ബിഷപ്പും, പാർട്ടി തീരുമാനം അറിയിക്കും
മെഡിസെപ്പിൽ വൻ മാറ്റം! വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ നടപ്പാക്കും