
തൃശ്ശൂർ : തൃശ്ശൂർ കയ്പമംഗലത്ത് ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് വെട്ടേറ്റു. കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടിൽ അബ്ദുള്ള (42) ക്കാണ് വെട്ടേറ്റത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കൊപ്രക്കളം-ചിറക്കൽ പള്ളി റോഡിൽ അബ്ദുള്ളയെ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. മാരുതി കാറിലെത്തിയ സംഘം ഇയാളെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കഴുത്തിന് മാരകമായി വെട്ടേറ്റ അബ്ദുള്ളയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാറിൽ വെച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.
ഭാര്യാ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
പുഷ്പഗിരി: ഇടുക്കി ജില്ലയിലെ പുഷ്പഗിരിയില്‍ ഭാര്യാ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരിമ്പൻ മണിപ്പാറ തോണിത്തറയിൽ രതീഷിനെയാണ് തങ്കമണി പൊലീസ് അറസ്റ്റു ചെയതത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. പിണങ്ങി വീട്ടിൽ പോയ ഭാര്യയേയും മക്കളേയും കാണാനെന്ന വ്യാജേന ഭാര്യാ ഗൃഹത്തിലെത്തിയ യുവാവ് ഭാര്യാ പിതാവിനെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഒൻപതിനാണ് സംഭവം നടന്നത്.
പരിക്കേറ്റ പുഷ്പഗിരി സ്വദേശി കിഴക്കേപ്പറമ്പിൽ രാജശേഖരൻ ഗുരുതരാവസ്ഥയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വയറിന്റെ ഇരുവശത്തും കുത്തേറ്റതിനെ തുടർന്ന് രാജശേവരന്റെ ആന്തരികാവയവങ്ങൾ പുറത്തു വന്ന അവസ്ഥയിലായിരുന്നു. ഭർത്താവിനെ കുത്തുന്നത് തടയാനെത്തിയ രാജശേഖരന്റെ ഭാര്യ ഓമനയ്ക്കും പരിക്കേറ്റു. രതീഷിന്റെ പീഡനം സഹിക്കാൻ കഴിയാതെ 15 ദിവസം മുമ്പാണ് രണ്ട് കുട്ടികളേയും കൊണ്ട് ഭാര്യ രാഖി പുഷ്പഗിരിയിലെ സ്വന്തം വീട്ടിലെത്തിയത്.
പട്രോളിംഗിനിടെ പട്ടാമ്പി എസ്ഐക്ക് വെട്ടേറ്റു, പ്രതി ലഹരിക്ക് അടിമ
പിണങ്ങി പോയതിന് പിന്നാലെ പ്രതി ഭാര്യ രാഖിയെ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. നിന്നെ കൊലപ്പെടുത്താൻ കത്തിവാങ്ങി വച്ചിട്ടുണ്ടെന്ന് ഇയാൾ പല തവണ ഭാര്യ രാഖിയെ വിളിച്ച് പറയുകയും, സോഷ്യൽ മീഡിയയിലൂടെ കത്തിയുടെ ചിത്രം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. വാട്ട്സാപ്പില്‍ ഫോട്ടോ അയച്ച് കൊടുത്തതിന് പിന്നാലെ രാജേഷ് ചിത്രം ഫേസ്ബുക്കിലും പങ്കുവച്ചിരുന്നു. തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭർത്താവിന്റെ ലക്ഷ്യമെന്ന് രാഖി പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ തങ്കമണി സി.ഐ എ. അജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയായ രതീഷിനെ അറസ്റ്റ് ചെയ്തത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam