ആറ്റിങ്ങലിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് തീ കൊളുത്തി മരിച്ചു

Published : Jun 16, 2020, 06:34 PM ISTUpdated : Jun 16, 2020, 06:56 PM IST
ആറ്റിങ്ങലിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് തീ കൊളുത്തി മരിച്ചു

Synopsis

ദുബൈയിൽ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാൾ പെട്രോൾ വാങ്ങി ഭാര്യവീടിന് സമീപമെത്തിയാണ് തീകൊളുത്തി മരിച്ചത്.

തിരുവനന്തപുരം: കൊവിഡ ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ തീ കൊളുത്തി മരിച്ചു. തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ ആണ് സംഭവം. ആറ്റിങ്ങൽ മണമ്പൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ആറ്റിങ്ങൽ വിളയിൽമൂലയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം ഉണ്ടായത്. 

ദുബൈയിൽ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാൾ പെട്രോൾ വാങ്ങി ഭാര്യവീടിന് സമീപമെത്തിയാണ് തീകൊളുത്തി മരിച്ചത്.മാസങ്ങൾക്ക് മുൻപാണ് സുനിൽ വിവാഹമോചിതനായത്. കുടുംബപ്രശ്നങ്ങളെ തുടർന്നുളള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ