സ്കൂട്ടറിൽ മയക്കുമരുന്ന് വിൽപനയ്ക്കിറങ്ങിയ യുവാവ് അറസ്റ്റിൽ, പിടിയിലായത് തിരുവനന്തപുരം പാളയത്ത്

Published : May 25, 2024, 09:20 PM IST
സ്കൂട്ടറിൽ മയക്കുമരുന്ന് വിൽപനയ്ക്കിറങ്ങിയ യുവാവ് അറസ്റ്റിൽ,  പിടിയിലായത് തിരുവനന്തപുരം പാളയത്ത്

Synopsis

ഹോണ്ട ആക്ടീവയിൽ മയക്കുമരുന്ന് വില്പനയ്ക്കിറങ്ങിയ യുവാവിനെ ഇന്നലെ രാത്രി ഒൻപതരയോടെയാണ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ സംഘം അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: യുവാവിനെ മയക്കുമരുന്നുകളുമായി പിടികൂടി എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്  പിടികൂടി. തിരുവനന്തപുരം പാളയത്താണ്  നിറമൺകര സ്വദേശി 23 വയസ് മാത്രം പ്രായമുള്ള അഖിൽ പിടിയിലായത്. ഹോണ്ട ആക്ടീവയിൽ മയക്കുമരുന്ന് വില്പനയ്ക്കിറങ്ങിയ യുവാവിനെ ഇന്നലെ രാത്രി ഒൻപതരയോടെയാണ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ സംഘം അറസ്റ്റ് ചെയ്തത്. 
 
ഇയാളിൽ നിന്ന് 11.0833 ഗ്രാം എംഡിഎംഎയും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അര ഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് എൻഡിപിഎസ് നിയമപ്രകാരം ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്. മോഷണ കേസിലും, കഞ്ചാവ് കേസിലും മുൻ പ്രതിയാണ് പിടിയിലായ അഖിൽ.

സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ്  ഇൻസ്‌പെക്ടർ ഗ്രേഡ് രാജേഷ് കുമാർ, പ്രിവന്റീവ്  ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണ പ്രസാദ്, സുരേഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ അഞ്ജന G നായർ എന്നിവർ പങ്കെടുത്തു.

രഹസ്യ വിവരം കിട്ടി എക്സൈസെത്തി, ഇടുക്കി ചേലച്ചുവട് ബസ്റ്റാൻഡിൽ 14.33 കിലോ കഞ്ചാവുമായി യുവാവിനെ പൊക്കി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ