കോഴിക്കോട് പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

Published : Mar 08, 2025, 10:39 AM ISTUpdated : Mar 08, 2025, 10:46 AM IST
കോഴിക്കോട് പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

Synopsis

ഇന്നലെയാണ് സംഭവം. താമരശ്ശേരിയിൽ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിക്കുകയായിരുന്നു. 

കോഴിക്കോട്: പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചത്. 

ഇന്നലെയാണ് കോഴിക്കോട് താമരശ്ശേരിയിൽ സംഭവം ഉണ്ടായത്. താമരശ്ശേരിയിൽ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടിച്ചു. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിക്കുകയും ചെയ്തു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, ഇയാൾക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഷാനിദ് മുമ്പും ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ മുമ്പ് ലഹരി കേസുകൾ ഉണ്ടെന്നും പൊലീസ് പറയുന്നു.

റോഡ് അടക്കം കുഴിച്ച് കറന്റ് മോഷണം, നടത്തിയിരുന്നത് ഹൈബ്രിഡ് കഞ്ചാവ് കൃഷി, 8 പേർക്ക് തടവ് ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ