വെയർ ഹൌസിനുള്ളിൽ കഞ്ചാവ് കൃഷിയാണ് നടക്കുന്നതെന്ന് അയൽവാസികൾക്ക് പോലും സംശയം തോന്നാത്ത രീതിയിലായിരുന്നു വലിയ രീതിയിലെ കഞ്ചാവ് കൃഷി. എന്നാൽ വീടുകളിൽ പല സമയത്തും വൈദ്യുതി മുടക്കം പതിവായതോടെയുള്ള കാരണം തിരക്കലിലാണ് ഗുണ്ടാ സംഘത്തിന്റെ കറന്റ് മോഷണം പിടിയിലായത്. 

ലിവർപൂൾ: വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥർ ചമഞ്ഞ് റോഡ് അടക്കം കുഴിച്ച് കറന്റ് എത്തിച്ചത് കഞ്ചാവ് തോട്ടത്തിലേക്ക്. അറസ്റ്റിലായ എട്ട് പേർക്ക് തടവ് ശിക്ഷ. നിയമപ്രകാരം പ്രവർത്തിച്ചിരുന്ന ഒരു കമ്പനിയുടെ പേരിലാണ് യുവാക്കൾ കഞ്ചാവ് തോട്ടത്തിലേക്ക് അനധികൃതമായി വൈദ്യുതി എത്തിച്ചത്. ബ്രിട്ടനിലെ ലിവർപൂളിലാണ് സംഭവം. 

സമീപമേഖലയിലേക്കുള്ള വീടുകളും സ്ഥാപനങ്ങളിലേക്കുമള്ള വൈദ്യുതിയാണ് എട്ടംഗ സംഘം വൈദ്യുതി സ്ഥാപന ജീവനക്കാരെന്ന പേരിൽ തട്ടിയത്. അൽബേനിയ സ്വദേശികളാണ് വ്യാവസായിക അടിസ്ഥാനത്തിൽ കഞ്ചാവ് കൃഷി നടത്തിയത്. വെയർ ഹൌസിനുള്ളിൽ കഞ്ചാവ് കൃഷിയാണ് നടക്കുന്നതെന്ന് അയൽവാസികൾക്ക് പോലും ചെറിയ സംശയം തോന്നാത്ത രീതിയിലായിരുന്നു വലിയ രീതിയിലെ കഞ്ചാവ് കൃഷി. എന്നാൽ വീടുകളിൽ പല സമയത്തും വൈദ്യുതി മുടക്കം പതിവായതോടെയുള്ള കാരണം തിരക്കലിലാണ് ഗുണ്ടാ സംഘത്തിന്റെ കറന്റ് മോഷണം പിടിയിലായത്. 

253,980 പൌണ്ട് (ഏകദേശം 28601551 രൂപ) വില വരുന്ന വൈദ്യുതിയാണ് കുറഞ്ഞ സമയത്തിനുള്ളിൽ സംഘം മോഷ്ടിച്ചത്. 70ലക്ഷം പൌണ്ട് (ഏകദേശം 788293800 രൂപ) വില വരുന്ന കഞ്ചാവാണ് സംഘം അത്യാധുനിക ഫാമിൽ കൃഷി ചെയ്തിരുന്നത്. എൽവ്8 സിവിൽ ആൻഡ് യൂറ്റിലിറ്റീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരെന്ന പേരിലായിരുന്നു വൈദ്യുതി മോഷണം. 6 വർഷം വരെയാണ് തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്.

വലയിൽ കുടുങ്ങി പിന്നാലെ വീട്ടിലെ പൂച്ച കടിച്ച് കീറി, അവശനിലയിലായ മൂർഖന് രക്ഷകയായി ഉഷ

അധികൃതമായി റോഡ് നശിപ്പിച്ചതിനും കഞ്ചാവ് കൃഷിയ്ക്കും വൈദ്യുതി മോഷണത്തിനും ഗൂഡാലോചനയ്ക്കും അക്രമത്തിനുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. ഇവരുടെ പേരിൽ ബ്രിട്ടനിലെ വിവിധ ഇടങ്ങളിലും കേസുകളുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം