വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു; ചികിത്സ വൈകിയെന്ന് ബന്ധുക്കൾ

Published : Jun 26, 2020, 06:20 AM ISTUpdated : Jun 26, 2020, 06:43 AM IST
വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു; ചികിത്സ വൈകിയെന്ന് ബന്ധുക്കൾ

Synopsis

ഒരാഴ്ച മുമ്പാണ് മഞ്ജുനാഥ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് കടുത്ത ചുമയും പനിയും അനുഭപ്പെട്ടതോടെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചിരുന്നു. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു പരിശോധനയ്ക്ക് ശേഷം നിര്‍ദേശം നല്‍കിയത്. 

കോട്ടയം: വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥ് ആണ് മരിച്ചത്. 39 വയസായിരുന്നു. ഒരാഴ്ച മുമ്പാണ് മഞ്ജുനാഥ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് കടുത്ത ചുമയും പനിയും അനുഭപ്പെട്ടതോടെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചിരുന്നു.

വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു പരിശോധനയ്ക്ക് ശേഷം നിര്‍ദേശം നല്‍കിയത്. എന്നാല്‍, രണ്ട് ദിവസമായി അസുഖം മൂര്‍ച്ഛിച്ചതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. അവശ നിലയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മഞ്ജുനാഥിന് ചികിത്സ വൈകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

പക്ഷേ, രണ്ടു രോഗികൾ ഒരേ സമയം എത്തിയപ്പോൾ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കൽ കോളേജ് വിശദീകരണം. പോസ്റ്റുമോര്‍ട്ടം ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം
18 മുതൽ 24 വരെ, 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ച് പൊലീസ്; ഹെൽമറ്റ് ധരിക്കാത്തതിന് 2,70,51,150 രൂപ പിഴ ഈടാക്കി