വൈക്കത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി; മകനെ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ദമ്പതികൾ

Published : Mar 20, 2025, 04:08 PM IST
വൈക്കത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി; മകനെ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ദമ്പതികൾ

Synopsis

ഇറുമ്പയം ശാരദാവിലാസം എന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ 12 ദിവസങ്ങളിലായി ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

കോട്ടയം: വൈക്കത്ത് വീടിനുള്ളിൽ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദാവിലാസം എന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ 12 ദിവസങ്ങളിലായി ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വിജയകുമാർ- ​ഗീത  ദമ്പതികളുടെ വീടാണിത്. ഇവർ കഴിഞ്ഞ ദിവസം ഇവരുടെ മകളുടെ വീട്ടിലാണ് ഉണ്ടായിരുന്നത്. ഇവർ തിരികെ എത്തിയപ്പോഴാണ് വീടിനുള്ളിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്. 

തുടർന്ന് പൊലീസും നാട്ടുകാരും ഇവിടേക്ക് എത്തുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശമായതിനാൽ ഇവിടെ നിന്ന് മറ്റ് ദുർ​ഗന്ധങ്ങളോ ഒന്നും പുറത്തുവന്നിരുന്നില്ല. അതേ സമയം ഇവരുടെ മകൻ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. മകൻ രണ്ട് മൂന്ന് ദിവസമായി  വിളിച്ചിട്ട് ഫോണെടുക്കുന്നുണ്ടായിരുന്നില്ല എന്ന് ഇവർ പറയുന്നു. മകനെ കാണാനില്ലെന്ന വിവരം കൂടി നിലവിലുണ്ട്. ഈ മൃതദേഹം മകന്റെയാണോ എന്ന തരത്തിലുളള ഒരു സംശയം കൂടി പൊലീസ് ഉന്നയിക്കുന്നുണ്ട്. വിശദമായി പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. മറ്റ് നടപടി ക്രമങ്ങളും ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്