മരണത്തിലും മാതൃകയായ് യുവസൈനികൻ, മസ്തിഷ്കമരണം സംഭവിച്ചതിന് പിന്നാലെ പുതുജീവൻ പകർന്നത് 7 പേർക്ക്

Published : Sep 12, 2026, 04:12 PM IST
young soldier becomes an organ donor after brain death saves 7 lives

Synopsis

മരണത്തിലും മാതൃകയായ് യുവസൈനികൻ. അവയവദാനത്തിലൂടെ 7 പേർക്ക് പുതുജീവൻ പകർന്നാണ് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) യാത്രയായത്

കൊല്ലം: മരണത്തിലും മാതൃകയായ് യുവസൈനികൻ. അവയവദാനത്തിലൂടെ 7 പേർക്ക് പുതുജീവൻ പകർന്നാണ് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) യാത്രയായത്. ഏറെ കാലമായി ഹിമാചൽപ്രദേശിൽ ആർമി ഉദ്യോഗസ്ഥനായിരുന്ന രാഹുൽ അടുത്തിടെയാണ് നാട്ടിലെത്തിയത്. ബുധനാഴ്ച്ചയാണ് രാഹുലിനെ ഈഞ്ചക്കല്ലിലെ എസ് പി മെഡി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. നേരത്തെ മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. വേർപാടിന്‍റെ വേദനയിലും രാഹുലിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, ചർമം, കോര്‍ണിയ എന്നിങ്ങനെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്.

കിഡ്നികൾ പുഷ്പഗിരി മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകും. കരൾ കിംസ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള രോഗിക്കും ഹൃദയവാൽവുകൾ ശ്രീചിത്ര ആശുപത്രിയിലേക്കുമ നൽകും. ത്വക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നൽകും. നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കുമെത്തിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ചൻകോവിൽ ആറ്റിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ; എസ്മ പ്രയോഗിക്കാൻ കത്ത് നൽകി ആരോഗ്യമന്ത്രി