ലക്കിടിയിൽ വാഹന പരിശോധന: മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവതിയും യുവാവും അറസ്റ്റിൽ

Published : Oct 25, 2025, 05:12 PM IST
lakkidi arrest

Synopsis

കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ മുഹമ്മദ് ശിഹാബ് വി പി (42), താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മൽ ശാക്കിറ എകെ (30)എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം അറിയിച്ചു.

കല്പറ്റ: വൈത്തിരി ലക്കിടിയിൽ വാഹന പരിശോധനയിൽ 3.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു. കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ മുഹമ്മദ് ശിഹാബ് വി പി (42), താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മൽ ശാക്കിറ എകെ (30)എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം അറിയിച്ചു. കല്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു ജിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ ടി, വൈശാഖ് വികെ, പ്രജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) അബ്ദുൾ റഹീം എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ