
കൊച്ചി: എറണാകുളത്ത് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ താമസിച്ചവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ന് രാവിലെയാണ് എറണാകുളം കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി.
ഇവർ ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി, വളരെ സമയത്തിന് ശേഷവും വാതിൽ തുറക്കാതെ വന്ന സാഹചര്യത്തിൽ മറ്റ് അന്തേവാസികൾ ബലമായി വാതിൽ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് ശുചിമുറിയിൽ യുവതി പ്രസവിച്ചതായി അറിയുന്നത്. ഇവർ ഉടൻ തന്നെ വിവരം നോർത്ത് പൊലീസിനെ അറിയിച്ചു.
വനിത പൊലീസ് ഉൾപ്പെടെയുള്ളവർ എത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ വീട്ടുകാരെയും കുഞ്ഞിന്‍റെ അച്ഛന്‍റെ വീട്ടുകാരെയും വിവരം അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. കൊല്ലത്തെ ആണ്‍സുഹൃത്തില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് ഇരുപത്തിമൂന്നുകാരിയായ യുവതി പൊലീസിനോട് പറഞ്ഞു. പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam