തൃശ്ശൂരിൽ ഭര്‍ത്താവിൻ്റെ വെട്ടേറ്റ് ചികിത്സായിരുന്ന യുവതി മരിച്ചു

Published : Aug 21, 2022, 05:00 PM ISTUpdated : Aug 21, 2022, 05:02 PM IST
തൃശ്ശൂരിൽ ഭര്‍ത്താവിൻ്റെ വെട്ടേറ്റ് ചികിത്സായിരുന്ന യുവതി മരിച്ചു

Synopsis

ഇന്നലെ വൈകിട്ടാണ് തളിക്കുളം നമ്പികടവിൽ സ്വന്തം വീട്ടിൽ വച്ച് ഹഷിതയേയും മാതാപിതാക്കളേയും ഭര്‍ത്താവ്  കാട്ടൂർ സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ആഷിഫ് വെട്ടിപരിക്കേൽപ്പിച്ചത്.

തൃശ്ശൂര്‍:  തൃശ്ശൂരിൽ ഭര്‍ത്താവിൻ്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂര്‍ തളിക്കുളം നമ്പിക്കടവ് സ്വദേശിനി ഹഷിതയാണ് ഭര്‍ത്താവിൻ്റെ വെട്ടേറ്റ് സാരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടത്. 25 വയസ്സായിരുന്നു. 

ഇന്നലെ വൈകിട്ടാണ് തളിക്കുളം നമ്പികടവിൽ സ്വന്തം വീട്ടിൽ വച്ച് ഹഷിതയേയും മാതാപിതാക്കളേയും ഭര്‍ത്താവ്  കാട്ടൂർ സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ആഷിഫ് വെട്ടിപരിക്കേൽപ്പിച്ചത്. പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഹഷിതയേയും കുഞ്ഞിനേയും കാണാനായിട്ടാണ് ആഷിഫ് വീട്ടിലെത്തിയത്. 

പിന്നീട് ഹഷിതയുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഒടുവിൽ ഹഷിതയേയും പിതാവ് നൂറുദ്ദീൻ (55), മാതാവ് നസീമ (50) എന്നിവരേയും ഇയാൾ വെട്ടുകയായിരുന്നു. ആഷിഫിൻ്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഹഷിതയും നൂറുദ്ദീനും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹഷിതയുടെ ദേഹത്താകെ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. നൂറുദ്ദീൻ്റെ തലയ്ക്കാണ് വെട്ടേറ്റത്. ആക്രണത്തിന് ശേഷം ഒളിവിൽ പോയ ആഷിഫിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. 

'ലിബിയയിലെ ആദ്യ ചാവേർ മലയാളി'; വെളിപ്പെടുത്തലുമായി ഐഎസ്ഐഎസ് മുഖപത്രം

തിരുവനന്തപുരം: ലിബിയയിൽ ആദ്യ ചാവേർ ആക്രമണം നടത്തിയ ഇന്ത്യക്കാരൻ ഒരു മലയാളിയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഐസിസ് (ISIS) മുഖപത്രമായ 'വോയ‍്സ് ഓഫ് ഖുറാസ'നിൽ (Voice of Khurasan) ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. ഐഎസ്ഐഎസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരൻ ഒരു മലയാളി ആണെന്നാണ് വെളിപ്പെടുത്തൽ. കേരളത്തിൽ ജനിച്ച ക്രിസ്ത്യൻ യുവാവാണ് ആക്രമണം നടത്തിയത്. ഗൾഫിൽ ജോലി ചെയ്യവേ ഇസ്ലാം മതം സ്വീകരിക്കുകയും തുടർന്ന് ഐസിസിൽ ചേർന്ന് ലിബിയയിൽ ചാവേറാക്രമണം നടത്തുകയുമാണ് ചെയ്തത്. എന്നാൽ ഇയാളുടെ പേരോ സംഭവം നടന്ന വർഷമോ 'വോയ‍്സ് ഓഫ് ഖുറാസൻ' പരാമർശിക്കുന്നില്ല. അബൂബക്കർ അൽ ഹിദ് എന്ന പേരിലാണ് ഇയാൾ ഐഎസിൽ പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ രഹസ്യന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി. അഫ്‍ഗാനിസ്ഥാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഐഎസ് മുഖപത്രമാണ് 'വോയ‍്സ് ഓഫ് ഖുറാസൻ'.
 
മുമ്പ് സിറിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മുഖപത്രത്തിലും സമാനമായ അവകാശവാദം ഐസിസ് ഉന്നയിച്ചിരുന്നു. തുടർന്ന് രഹസ്യാന്വേഷണ ഏജൻസികളായ റോയും എൻഐഎയും ഐബിയും അന്വേഷണം നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. ഏതെങ്കിലും തരത്തിൽ വിദേശത്ത് പോയി കാണാതായിട്ടുള്ള ആളുകളെ ലക്ഷ്യം വച്ചായിരുന്നു അന്ന് അന്വേഷണം നടന്നത്. വിദേശത്ത് പോയി മതപരിവർത്തനം നടത്തി ഐഎസിൽ ചേർന്ന ക്രിസ്തുമത വിശ്വാസിയെ കണ്ടെത്താനുള്ള അന്വേഷണം പക്ഷേ, എങ്ങുമെത്തിയില്ല. സമാന വിവരം ഐഎസ്ഐഎസ് മുഖപത്രം വീണ്ടും പങ്കുവച്ച സാഹചര്യത്തിൽ ഒരിക്കൽ കൂടി അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം. വിദേശത്ത് പോകുകയും തിരിച്ചെത്താതിരിക്കുകയും  ചെയ്തവരെ കേന്ദ്രീകരിച്ച് ഒരിക്കൽ കൂടി അന്വേഷണം നടത്താനാണ് നീക്കം. വിദേശത്ത് പോയി കാണാനില്ലെന്ന തരത്തിൽ ഉയർന്നിട്ടുള്ള പരാതികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി