Asianet News MalayalamAsianet News Malayalam

'തല്ലിട്ടുണ്ട്, വേണേൽ ഇനീം തല്ലും'; വനംവകുപ്പുദ്യോഗസ്ഥന് സിപിഐ നേതാവിന്‍റെ ഭീഷണി 

കരിക്കുവിറ്റയാള്‍ വനത്തിലേക്ക് മാലിന്യങ്ങള്‍ തള്ളിയിരുന്നു. ഇത് തടഞ്ഞ വനംവകുപ്പുദ്യോഗസ്ഥൻ ഇയാളെ പിടികൂടി നടപടിയെടുത്തു. ഇതാണ് സിപിഐ നേതാവിനെ പ്രകോപിപ്പിച്ചത്.

cpi leader threaten phone call to forest officer in idukki
Author
Kerala, First Published Aug 21, 2022, 11:46 AM IST

ഇടുക്കി : ചിയപ്പാറയില്‍ വനാതിർത്തിയിൽ ദേശീയ പാതക്കരികില്‍ കരിക്ക് വിറ്റയാളെ പിടികൂടിയ വനംവകുപ്പുദ്യോഗസ്ഥന് സിപിഐ നേതാവിന്‍റെ ഭീഷണി. ദേവികുളം ബ്ലോക്ക് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഐ അടിമാലി മണ്ഡലം കമ്മിറ്റി അംഗവുമായ പ്രവീണ്‍ ജോസാണ് വാളറ ഡപ്യൂട്ടി റേഞ്ച് ഓഫീസറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

കാറും ബൈക്കും കൂട്ടിയിടിച്ചു, കാറ് കത്തി; സംഭവം എറണാകുളത്ത്

'കരിക്കുവിറ്റയാള്‍ വനത്തിലേക്ക് മാലിന്യങ്ങള്‍ തള്ളിയാല്‍ പിഴ ഈടാക്കുകയാണ് വേണ്ടത്. അതല്ലാതെ കോടതിയില്‍ ഹാജരാക്കുന്ന രീതി ആവര്‍ത്തിക്കരുത്'. ഇതിനിയും ആവര്‍ത്തിച്ചാല്‍ അടിമാലി ടൗണില്‍ വെച്ച് വനംവകുപ്പ് നേതാവിനെ മര്‍ദിക്കുമെന്നുമാണ് ഭീഷണി. മുമ്പ് താന്‍ ഫോറസ്റ്റ്  റേഞ്ച്  ഓഫീസറെ തല്ലിയിട്ടും വനംവകുപ്പിന് തന്നെ ഒന്നും ചെയ്ചാനായില്ലെന്നും  ഇനിയും തന്നെ കൊണ്ട് തല്ല് ആവർത്തിക്കാനിടയാക്കരുതെന്നും പ്രവീണ്‍ ജോസ് പറയുന്നു.  

ആഗസ്റ്റ് പതിനാലിനാണ് ദേശീയ പാതക്കരികിൽ കരിക്ക് വില്‍ക്കുന്നതിനിടെ അടിമാലി സ്വദേശിയായ ബീരാന്‍ കുഞ്ഞിനെ വനംവകുപ്പ് പിടികൂടുന്നത്. പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി റിമാൻഡും ചെയ്തു. വനത്തില്‍ അതിക്രമിച്ച് കയറി പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ തള്ളിയെന്നായിരുന്നു ഇയാൾക്കെതിരായ കേസ്. ബീരാന‍് കുഞ്ഞിനെ പിടികൂടിയ വാളറ ഡപ്യൂട്ടി റെഞ്ച് ഓഫീസറെയാണ് സിപിഐ നേതാവ് പ്രവീണ്‍ ഭീഷണിപ്പെടുത്തിയത്. 

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വനത്തിനുള്ളില്‍ ദേശീയാ പാതക്കരികിലുള്ള വഴിയോര കച്ചവടം തടയുന്നതിന്‍റെ ഭാഗമാണ് അറസ്റ്റെന്ന് വനംവകുപ്പ് പ്രതികരിച്ചു. വനംവകുപ്പുദ്യോഗസ്ഥര്‍ പരാതി നല്‍കിയിട്ടില്ലെന്നും ലഭിച്ചാല്‍  അന്വേഷിക്കുമെന്നുമാണ് അടിമാലി പൊലീസിന്‍റെ വിശദീകരണം. 

'ജഡ്‍ജിയെ ഭീഷണിപ്പെടുത്തിയില്ല, പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ അധികാരമില്ലെന്നാണ് പറഞ്ഞത്' 

'പുരയിടത്തിലെ മണ്ണെടുക്കരുത്', ദാസനും വിജയനും തമ്മില്‍ തര്‍ക്കം; ഇടപെട്ട യുവാക്കള്‍ക്ക് കുത്തേറ്റു

കോഴിക്കോട് താമരശേരി വെസ്റ്റ് കൈതപ്പൊയിലില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ യുവാക്കള്‍ക്ക് കുത്തേറ്റു. വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശികളായ ഇക്ബാല്‍, ഷമീര്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. ഷമീര്‍ ബാബുവിനെ താമരശേരി താലൂക്ക് ആശുപത്രിയിലും ഇക്ബാലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ കുത്തിയ ദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദാസനും സഹോദരന്‍ വിജയനും തമ്മില്‍ വീടിന് സമീപത്തെ മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാനെത്തിയപ്പോഴാണ് യുവാക്കള്‍ക്ക് കുത്തേറ്റത്.

എറണാകുളം ആലങ്ങാട് ഇന്നലെ സമാനമായ സംഭവം ഉണ്ടായിരുന്നു. മകനെ ആക്രമിക്കുന്നത് തടയാനെത്തിയ പിതാവ് രണ്ടംഗ സംഘത്തിൻ്റെ മര്‍ദ്ദനമേറ്റ് മരിച്ചു. എറണാകുളം പറവൂർ കൈപ്പടി സ്വദേശി വിമൽ കുമാർ ആണ് മരിച്ചത്. 54 വയസ്സായിരുന്നു. സംഭവത്തില്‍ രണ്ട് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആലങ്ങാട് സ്വദേശികളായ നിധിനും തൗഫീക്കുമാണ് വിമൽ കുമാറിനെ മർദ്ദിച്ചത്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഇരുവരേയും പിടികൂടാൻ പൊലീസ് ശ്രം തുടങ്ങി.

Follow Us:
Download App:
  • android
  • ios